കരുത്തുറ്റ വനിത നേതൃത്വം ഉയർന്നുവരണം: മാർ ജോസ് പുളിക്കൽ

കാക്കനാട്: കരുത്തുറ്റ വനിതാനേതൃത്വം സഭയിലും സമൂഹത്തിലും ഉയർന്നുവരേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് കാഞ്ഞിരപ്പള്ളി രൂപതാദ്ധ്യക്ഷൻ മാർ ജോസ് പുളിക്കൽ. സീറോ മലബാർ സഭയുടെ ആസ്ഥാനകാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ വെച്ചു നടത്തപ്പെട്ട സീറോമലബാർ മാതൃവേദിയുടെ ഇന്റർനാഷണൽ സെനറ്റ് മീറ്റിംഗ് ഉദ്‌ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലഘട്ടത്തിന്റെ ചുവരെഴുത്തുകൾ അമ്മമാർ മനസ്സിലാക്കണമെന്നും പ്രതിസന്ധികളെ തരണം ചെയ്തുകൊണ്ട് ജാഗ്രതയോടെ ജീവിക്കണമെന്നും ശക്തമായ കാഴ്ച്ചപ്പാടുകളും നിലപാടുകളുമുള്ള അമ്മമാർ നേതൃനിരയിലേക്ക് ഉയർന്നുവരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാതൃവേദി പ്രസിഡന്റ് ബീന ജോഷി അദ്ധ്യക്ഷത വഹിച്ച … Continue reading കരുത്തുറ്റ വനിത നേതൃത്വം ഉയർന്നുവരണം: മാർ ജോസ് പുളിക്കൽ