വൈദ്യുതി ഉപയോഗം സർവ്വകാല റെക്കോർഡിൽ

സംസ്ഥാനത്ത് ചൂട് വർധിക്കുന്നതോടൊപ്പം വൈദ്യുതി ഉപയോഗവും കൂടി വരുന്നു. വൈദ്യുതി ഉപയോഗം സർവ്വകാല റെക്കോർഡിൽ എത്തി. ഇന്നലെ ഉപയോഗിച്ചത് 11.31 കോടി യൂണിറ്റ് വൈദ്യുതിയാണ്. വൈദ്യുതിയുടെ പാക്ക് സമയ ആവശ്യകതയും റെക്കോർഡിലാണുള്ളത്. അതേസമയം, പവർകട്ട് വേണമെന്ന് കെഎസ്ഇബി സർക്കാരിനോട് ആവശ്യപ്പെട്ടു. ഇതുവരെ 700ൽ അധികം ട്രാൻസ്ഫോമറുകൾക്ക് തകരാർ സംഭവിച്ചെന്നും KSEB അറിയിച്ചു.