പ്രകടനപത്രികയെ അട്ടിമറിച്ച മദ്യനയം; ചെറുത്തു തോല്പിക്കും: കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി

അധികാരത്തിലേറിയാല്‍ ഒരുതുള്ളി മദ്യം പോലും കൂടുതലായി അനുവദിക്കില്ലായെന്ന ‘പ്രകടന’ പത്രികയിറക്കി പൊതുജനത്തെ കബളിപ്പിച്ച് അധികാരത്തിലേറിയവര്‍ മദ്യപ്രളയം സൃഷ്ടിച്ച് ജനദ്രോഹം തുടരുകയാണെന്നും ചെറുത്തുതോല്പിക്കുമെന്നും കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറിമാരായ ഫാ. ജോണ്‍ അരീക്കലും പ്രസാദ് കുരുവിളയും സംയുക്ത പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്കി. സമര്‍ത്ഥരും വിദഗ്ധരുമായ ജീവനക്കാര്‍ക്ക് ബുദ്ധിഭ്രമം ഉണ്ടാക്കുവാനാണോ ഐ.റ്റി. പാര്‍ക്കുകളില്‍ മദ്യവില്പന. കുടുംബങ്ങളിലും പൊതുസമൂഹത്തിലും സമാധാനാന്തരീക്ഷം ഉണ്ടാക്കുവാനും സാമ്പത്തിക നഷ്ടം ഉണ്ടാകാതിരിക്കുവാനുമായി ഏര്‍പ്പെടുത്തിയിരുന്ന ‘ഡ്രൈ ഡേ’ പിന്‍വലിക്കുന്നത് എന്തടിസ്ഥാനത്തിലാണെന്ന് അധികാരികള്‍ പൊതുസമൂഹത്തോട് വിളിച്ചുപറയണം. സാമ്പത്തിക പരാധീനതക്ക് … Continue reading പ്രകടനപത്രികയെ അട്ടിമറിച്ച മദ്യനയം; ചെറുത്തു തോല്പിക്കും: കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി