ഡ്രൈവിങ് ലൈസൻസ് ഇനി കാർഡ് രൂപത്തിൽ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
നിലവാരമുള്ള ലൈസൻസ് കാർഡ് വേണമെന്ന മലയാളികളുടെ ഏറെ നാളത്തെ ആവശ്യത്തിന് പരിഹാരമാകുന്നു. ഡ്രൈവിങ് ലൈസൻസ് പുതിയ പിവിസി പെറ്റ് ജി കാർഡിലാണ് ലഭ്യമാക്കുക. പദ്ധതിയുടെ ഉദ്ഘാടനം ഏപ്രിൽ 20ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഗതാഗത മന്ത്രി ആന്റണി രാജു ചടങ്ങിൽ അധ്യക്ഷത വഹിക്കും. ഏഴിലധികം സുരക്ഷാ ഫീച്ചറുകളോട് കൂടിയാണ് പുതിയ ലൈസൻസ് കാർഡ് വരുന്നത്. താമസിയാതെ ആർസി ബുക്കും ഈ രൂപത്തിലേക്ക് മാറും. വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുകhttps://chat.whatsapp.com/LaaDUaR3VUGFfezf7dx3Em👉 visit our website pala.vision
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed