ഒക്ടോബര്‍ മാസത്തില്‍ ന്യൂയോര്‍ക്കില്‍ ദിവ്യകാരുണ്യ കോണ്‍ഗ്രസ് : പതിനായിരത്തിലധികം പേര്‍ പങ്കെടുക്കും

ന്യൂയോര്‍ക്ക്: ദിവ്യകാരുണ്യത്തിലെ ക്രിസ്തുവിന്റെ സജീവ സാന്നിധ്യത്തെ ശക്തമായി പ്രഘോഷിച്ചുക്കൊണ്ട് അമേരിക്കയില്‍ ദേശവ്യാപകമായി നടന്നുവരുന്ന മൂന്ന്‍ വര്‍ഷം നീളുന്ന ദിവ്യകാരുണ്യ നവീകരണ പദ്ധതിയുടെ ഭാഗമായി ഒക്ടോബര്‍ മാസത്തില്‍ ന്യൂയോര്‍ക്കില്‍ ദിവ്യകാരുണ്യ കോണ്‍ഗ്രസ് നടക്കും. പതിനായിരത്തിലധികം പേര്‍ ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മൂന്ന്‍ നോര്‍ത്ത് അമേരിക്കന്‍ രക്തസാക്ഷികളുടെ രക്തസാക്ഷിത്വം കൊണ്ടും, ദിവ്യകാരുണ്യ ഭക്തിയുടെ പേരില്‍ പ്രസിദ്ധയായ തദ്ദേശീയ അമേരിക്കന്‍ വിശുദ്ധയായ വിശുദ്ധ കടേരി ടേകാക്വിതയുടെ ജന്മം കൊണ്ടും പ്രസിദ്ധമായ ന്യൂയോര്‍ക്കിലെ ഓറിസ്വില്ലേയിലെ ഔര്‍ ലേഡി ഓഫ് മാര്‍ട്ടിയേഴ്സ് ദേവാലയത്തില്‍വെച്ച് … Continue reading ഒക്ടോബര്‍ മാസത്തില്‍ ന്യൂയോര്‍ക്കില്‍ ദിവ്യകാരുണ്യ കോണ്‍ഗ്രസ് : പതിനായിരത്തിലധികം പേര്‍ പങ്കെടുക്കും