വിരമിച്ച അനദ്ധ്യാപകരെ ആദരിച്ച് ദേവമാതാ കോളേജ്

കുറവിലങ്ങാട് : സേവനത്തിൽ നിന്നും വിരമിച്ച അനദ്ധ്യാപകരെ ദേവമാതാ കോളേജ്, വജ്രജൂബിലി വർഷത്തിൽ ആദരിച്ചു. മാഗ്നസ് 2024 എന്ന പേരിൽ കോളേജിൽ നടന്ന അനദ്ധ്യാപകസംഗമം ഒരു വേറിട്ട അനുഭവമായി. മൺമറഞ്ഞ അനദ്ധ്യാപകരെ യോഗത്തിൽ അനുസ്‌മരിച്ചു. കോളേജിന്റെ ആരംഭം മുതൽ സേവനത്തിൽ ഉണ്ടായിരുന്നവർ തങ്ങളുടെ ഗതകാലസ്മരണകൾ ഊഷ്മളമായി പങ്കുവച്ചു. ദേവമാതാ കോളേജിന്റെ പ്രയാണത്തിൽ അനദ്ധ്യാപകർ വഹിക്കുന്ന നിസ്തുലമായ പങ്കിനെ യോഗത്തിൽ പങ്കെടുത്ത ഏവരും സർവ്വാത്മനാ പ്രകീർത്തിച്ചു. യോഗത്തിൽ മാനേജർ ആർച്ച്പ്രീസ്റ്റ് റവ ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ അധ്യക്ഷത വഹിച്ചു. … Continue reading വിരമിച്ച അനദ്ധ്യാപകരെ ആദരിച്ച് ദേവമാതാ കോളേജ്