മരണം എന്ന യാഥാർത്ഥ്യത്തെ എങ്ങനെ ഒരു അനുഗ്രഹമാക്കി മാറ്റാം?

മരണത്തെ സംബന്ധിച്ച് മനുഷ്യന്‍റെ അവസ്ഥ ഏറ്റവും കൂടുതല്‍ ദുരൂഹമായിരിക്കുന്നു. നമ്മുടെ ജീവിതം സമയംകൊണ്ട് അളക്കപ്പെടുന്നു. അതിന്‍റെ ഗതിയില്‍ നമുക്കു മാറ്റം സംഭവിക്കുകയും നാം വാര്‍ധക്യത്തിലെത്തുകയും ചെയ്യുന്നു. ഭൂമിയിലെ സര്‍വജീവജാലങ്ങള്‍ക്കുമെന്നപോലെ, മരണം മനുഷ്യജീവിതത്തിന്‍റെ സ്വാഭാവികമായ അന്ത്യംപോലെ കാണപ്പെടുന്നു. മരണത്തിന്‍റെ ഈ പ്രത്യേകത നമ്മുടെ ജീവിതത്തിന് അടിയന്തിര സ്വഭാവം നല്‍കുന്നു. നമ്മുടെ ജീവിതത്തെ സാക്ഷാത്കാരത്തിലേക്ക് എത്തിക്കുന്നതിനു പരിമിതമായ സമയമേ ഉള്ളൂ എന്നു മനസ്സിലാക്കാന്‍, മര്‍ത്ത്യതയെപ്പറ്റിയുള്ള സ്മരണ നമ്മെ സഹായിക്കുന്നു. മനുഷ്യന്‍റെ പാപംമൂലം മരണം ലോകത്തില്‍ പ്രവേശിച്ചുവെന്ന്, വിശുദ്ധ ലിഖിതത്തിന്‍റെയും പാരമ്പര്യത്തിന്‍റെയും … Continue reading മരണം എന്ന യാഥാർത്ഥ്യത്തെ എങ്ങനെ ഒരു അനുഗ്രഹമാക്കി മാറ്റാം?