ദില്ലി സർവ്വകലാശാലയിലെ സിലബസിൽ മനുസ്മൃതി ഉൾപ്പെടുത്താൻ നീക്കം

ദില്ലി സർവ്വകലാശാലയിലെ നിയമ ബിരുദ കോഴ്സിന്റെ സിലബസിൽ മനുസ്മൃതി ഉൾപ്പെടുത്താൻ നീക്കം ആരംഭിച്ചു. ലീഗൽ മെത്തേഡ് എന്ന പേപ്പറിൻ്റെ ഭാഗമായാണ് മനുസ്മൃതി പഠിപ്പിക്കാൻ സർവകലാശാല തീരുമാനിച്ചത്. സർവകലാശാലയുടെ അക്കാദമിക് കൗൺസിൽ യോഗം മനുസ്മൃതി സിലബസിൽ ഉൾക്കൊള്ളിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കും. എൽഎൽബി ഒന്നാം സെമസ്റ്റർ വിദ്യാർഥികളുടെ സിലബസിൽ ആണ് മനുസ്മൃതി ഉൾപ്പെടുത്താൻ പോകുന്നത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5പാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ വെബ്സൈറ്റ്http://pala.vision