ദൈവകരുണയുടെ തിരുനാളിന് പാലം അലങ്കരിച്ച് ഫിലിപ്പീന്‍സ് നഗരം

ദൈവകരുണയുടെ തിരുനാളിനോട് അനുബന്ധിച്ച് ഫിലിപ്പീന്‍സില്‍ സെബു നഗരത്തില്‍ നടത്തിയ വൈദ്യുത അലങ്കാരം ശ്രദ്ധേയമായി. ദൈവകരുണയുടെ ചിത്രത്തിലെ ചുവപ്പും വെള്ളയും പ്രത്യേകം തെരഞ്ഞെടുത്ത് അവ പാലത്തില്‍ അലങ്കരിച്ചായിരിന്നു ഫിലിപ്പീൻസിലെ അഞ്ചാമത്തെ വലിയ നഗരമായ സെബു നഗരത്തിലെ ആഘോഷം. സെബു-കോർഡോവ ലിങ്ക് എക്‌സ്‌പ്രസ്‌വേയാണ് ദൈവകരുണയുടെ ചിത്രത്തില്‍ യേശുവിന്റെ ഹൃദയത്തിൽ നിന്ന് പുറപ്പെടുവിക്കുന്ന കിരണങ്ങളെ സൂചിപ്പിച്ചു ചുവപ്പും വെള്ളയും നിറം ഉപയോഗിച്ച് പ്രകാശിപ്പിച്ചത്. ലോകത്തെ ഏറ്റവും വലിയ കത്തോലിക്ക ഭൂരിപക്ഷ രാജ്യങ്ങളില്‍ ഒന്നായ ഫിലിപ്പീന്‍സിന്റെ ദൈവകാരുണ്യ ഭക്തി വിളിച്ചോതുന്നതായിരിന്നു അലങ്കാരം.