ദൈവദാസൻ ഗീവർഗീസ് മാർ ഈവാനിയോസ് തീർത്ഥാടന പദയാത്രയ്ക്കു പെരുനാട്ടിൽ ആരംഭം

പെരുനാട് (പത്തനംതിട്ട): മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ പുനരൈക്യ ശില്പി ദൈവദാസൻ ഗീവർഗീസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ എഴുപതാം ഓർമ തിരുനാളിനോടനുബന്ധിച്ചുള്ള 43-ാമത് തീർത്ഥാടന പദയാത്രയ്ക്കു പെരുനാട്ടിൽ തുടക്കമായി. പുനരൈക്യത്തിന്റെ പിള്ളത്തൊട്ടിലായ റാന്നി പെരുനാട്ടിലെ മുണ്ടൻമലയിലെ തീർത്ഥാടന ദേവാലയത്തിൽ ഇന്നലെ രാവിലെ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയാണ് പദയാത്ര ആശീർവദിച്ചത്. വള്ളിക്കുരിശേന്തി കാഷായ വസ്ത്രവും ധരിച്ച് മാർ ഈവാനിയോസ് പിതാവിന്റെ മധ്യസ്ഥത യാചിച്ചു നീങ്ങുന്ന പദയാത്രികർ 14നു തിരുവനന്തപുരത്തെത്തും. വിവിധ … Continue reading ദൈവദാസൻ ഗീവർഗീസ് മാർ ഈവാനിയോസ് തീർത്ഥാടന പദയാത്രയ്ക്കു പെരുനാട്ടിൽ ആരംഭം