ദൈനംദിന വിശുദ്ധർ ജൂൺ 19: കാമല്‍ഡോളി സഭയുടെ സ്ഥാപകനായ വിശുദ്ധ റോമുവാള്‍ഡ്

“ലോകം മുഴുവന്‍ ഒരു സന്ന്യാസാശ്രമമാക്കി മാറ്റുകയെന്നതായിരുന്നു റോമുവാള്‍ഡിന്റെ സ്വപ്നം, ജനങ്ങളെല്ലാം ആ ആശ്രമത്തിലെ അന്തേവാസികളും!” വി. റോമുവാള്‍ഡിന്റെ ജീവചരിത്രകാരനായ വി. പീറ്റര്‍ ഡാമിയന്‍ എഴുതുന്നു: ഇറ്റലിയില്‍ റാവെന്നയാണ് റോമുവാള്‍ഡിന്റെ ജന്മസ്ഥലം. ഒരു സമ്പന്ന കുടുംബത്തില്‍ ജനിച്ച അദ്ദേഹത്തിന്റെ ഇരുപതാമത്തെ വയസ്സില്‍ അച്ഛന്‍ ഒരു ബന്ധുവിനെ വധിച്ചു. ആ രംഗം കാണേണ്ടിവന്ന റോമുവാള്‍ഡിന് അതൊരു ഞെട്ടിപ്പിക്കുന്ന സംഭവം ആയിരുന്നു. അച്ഛന്‍ ചെയ്ത തെറ്റിനു പ്രായശ്ചിത്തം ചെയ്യാനായി അദ്ദേഹം റാവെന്നയ്ക്കു സമീപമുള്ള ഒരു ബനഡിക്‌ടൈന്‍ ആശ്രമത്തില്‍ ചേര്‍ന്നു. പക്ഷേ, അവിടത്തെ സന്ന്യാസികളുടെ … Continue reading ദൈനംദിന വിശുദ്ധർ ജൂൺ 19: കാമല്‍ഡോളി സഭയുടെ സ്ഥാപകനായ വിശുദ്ധ റോമുവാള്‍ഡ്