ദൈനംദിന വിശുദ്ധർ ജൂലൈ 08: കന്യകയായിരുന്ന വിശുദ്ധ വിത്ത്ബര്‍ഗ്

കിഴക്കന്‍-എയിഞ്ചല്‍സിലെ രാജാവായിരുന്ന അന്നാസിന്റെ നാല് പെണ്‍മക്കളില്‍ ഏറ്റവും ഇളയവളായിരുന്നു വിത്ത്ബര്‍ഗ്. ചെറുപ്പത്തില്‍ തന്നെ ദൈവീകസേവനത്തോട് വിശുദ്ധക്ക് ഒരു പ്രത്യേക സ്നേഹം തന്നെയുണ്ടായിരുന്നു. നോര്‍ഫോക്കിലെ സമുദ്രതീരത്തിനടുത്തുള്ള ഹോള്‍ഖാമിലുള്ള തന്റെ പിതാവിന്റെ തോട്ടത്തില്‍ നിരവധി വര്‍ഷങ്ങളോളം വിശുദ്ധ കഠിനമായ ജീവിതരീതികളുമായി ഏകാന്തവാസം നയിച്ചിരുന്നു. പില്‍ക്കാലത്ത് ‘വിത്ത്ബര്‍ഗ്സ്റ്റോ’ എന്നറിയപ്പെട്ട പ്രസിദ്ധമായ ദേവാലയം ഇവിടെയാണ് പണികഴിപ്പിച്ചിട്ടുള്ളത്. തന്റെ പിതാവിന്റെ മരണത്തിനു ശേഷം വിശുദ്ധ തന്റെ താമസം ഡെറെഹാം എന്നറിയപ്പെടുന്ന മറ്റൊരു തോട്ടത്തിലേക്ക് മാറ്റി. ആ കാലത്ത് ഏതാണ്ട് വിജനമായി കിടന്നിരുന്ന ഈ സ്ഥലം … Continue reading ദൈനംദിന വിശുദ്ധർ ജൂലൈ 08: കന്യകയായിരുന്ന വിശുദ്ധ വിത്ത്ബര്‍ഗ്