ദൈനംദിന വിശുദ്ധർ ജൂലൈ 07: വിശുദ്ധ പന്തേനൂസ്

ഒരു പണ്ഡിതനും, പ്രേഷിതനുമായിരുന്ന വിശുദ്ധ പന്തേനൂസ് രണ്ടാം നൂറ്റാണ്ടിലായിരുന്നു ജീവിച്ചിരുന്നത്. ജന്മം കൊണ്ട് വിശുദ്ധന്‍ ഒരു സിസിലിയാ സ്വദേശിയായിരുന്നു. ക്രൈസ്തവരുടെ സംസാരത്തിലെ നിഷ്കളങ്കതയും വശ്യതയും വിശുദ്ധനെ ആകര്‍ഷിക്കുകയും, അത് സത്യത്തിന് നേരെ തന്റെ കണ്ണുകള്‍ തുറക്കുവാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുകയും ചെയ്തു. അതേതുടര്‍ന്ന്‍ പന്തേനൂസ് വിശുദ്ധ ലിഖിതങ്ങള്‍ പഠിക്കുവാന്‍ ആരംഭിച്ചു, വിശുദ്ധ ലിഖിതങ്ങളെക്കുറിച്ചുള്ള അറിവിനായുള്ള വിശുദ്ധന്റെ അടങ്ങാത്ത ദാഹം അദ്ദേഹത്തെ ഈജിപ്തിലെ അലെക്സാണ്ട്രിയായില്‍ എത്തിച്ചു. അവിടെ വിശുദ്ധ മാര്‍ക്കോസിന്റെ ശിഷ്യന്‍മാര്‍, ക്രിസ്തീയ പ്രമാണങ്ങള്‍ പഠിപ്പിക്കുവാനായി ഒരു വിദ്യാലയം സ്ഥാപിച്ചിട്ടുണ്ടായിരുന്നു. … Continue reading ദൈനംദിന വിശുദ്ധർ ജൂലൈ 07: വിശുദ്ധ പന്തേനൂസ്