ദൈനംദിന വിശുദ്ധർ ജൂലൈ 06: വിശുദ്ധ മരിയ ഗൊരേത്തി

1890-ല്‍ ഇറ്റലിയിലെ കൊറിനാള്‍ഡിയിലെ ഒരു ദരിദ്ര കുടുംബത്തിലാണ് വിശുദ്ധ മരിയ ഗൊരേറ്റി ജനിച്ചത്‌. നെറ്റൂണോക്ക് സമീപം തന്റെ മാതാവിനെ വീട്ടുവേലകളില്‍ സഹായിച്ചുകൊണ്ടുള്ള വളരെ ദുരിതപൂര്‍ണ്ണമായൊരു ബാല്യമായിരുന്നു വിശുദ്ധയുടേത്‌. അതേ സമയം പ്രാര്‍ത്ഥന നിറഞ്ഞ, വളരെ ഭക്തിപൂര്‍വ്വമായൊരു ജീവിതമായിരുന്നു മരിയയുടേത്‌. മരിയയ്ക്ക് 12 വയസ്സുള്ളപ്പോള്‍ തന്നെ പ്രതിരോധിക്കുവാന്‍ കഴിയാത്തവിധം കഠിനമായ പരീക്ഷയെ നേരിടേണ്ടി വന്ന കാര്യം ഓരോ ക്രൈസ്തവനും സുപരിചിതമാണ്. 1902-ല്‍ തന്റെ വിശുദ്ധിയെ സംരക്ഷിക്കുവാന്‍ വേണ്ടി ധീരമായി ചെറുത്തു നിന്ന മരിയയെ അലെസ്സാണ്ട്രോ സെറെനെല്ലിയ എന്നയാള്‍ കുത്തികൊലപ്പെടുത്തുകയായിരുന്നു. … Continue reading ദൈനംദിന വിശുദ്ധർ ജൂലൈ 06: വിശുദ്ധ മരിയ ഗൊരേത്തി