കുറ്റവാളികളുടെ കുറ്റകൃത്യങ്ങള്‍ക്ക് അടിസ്ഥാനം മാരക ലഹരി – പ്രസാദ് കുരുവിള

കുറ്റവാളികളുടെ കുറ്റകൃത്യങ്ങള്‍ക്കടിസ്ഥാനം മാരക ലഹരിയാണെന്നും ഈ വസ്തുതയെ അധികാരികളും പൊതുസമൂഹവും വിസ്മരിക്കുകയാണെന്നും കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി മുന്‍ സംസ്ഥാന സെക്രട്ടറിയും ഇന്‍ഡ്യന്‍ ആന്റി നാര്‍ക്കോട്ടിക് മിഷന്‍ ദേശീയ പ്രസിഡന്റുമായ പ്രസാദ് കുരുവിള. അപകടകരമായി പെരുകുന്ന ലഹരി വസ്തുക്കള്‍ക്കെതിരെ ആന്റി നാര്‍ക്കോട്ടിക് മിഷനും വിവിധ ലഹരിവിരുദ്ധ പ്രസ്ഥാനങ്ങളും ചേര്‍ന്ന് സംഘടിപ്പിച്ച ‘പൊതുമനസാക്ഷിയെ ഉണര്‍ത്തല്‍’ പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു പ്രസാദ് കുരുവിള.ഇരുപതും, നാല്പതും കുത്തുകള്‍ കുത്തി മനുഷ്യ ജീവനുകളെ ഇല്ലായ്മ ചെയ്യുന്ന മാനസികാവസ്ഥയിലേക്ക് ലഹരി ഉപയോക്താക്കള്‍ മാറിക്കഴിഞ്ഞിരിക്കുന്നുവെന്നതിന്റെ തെളിവുകളാണ് സമീപദിവസങ്ങളില്‍ … Continue reading കുറ്റവാളികളുടെ കുറ്റകൃത്യങ്ങള്‍ക്ക് അടിസ്ഥാനം മാരക ലഹരി – പ്രസാദ് കുരുവിള