കോൺഗ്രസ് ക്നാനായ കത്തോലിക്കാ പഠനശിബിരത്തിനു തുടക്കമായി

കോട്ടയം അതിരൂപതയുടെ അത്മായ സംഘടനയായ ക്നാനായ കത്തോലിക്കാ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സഭാ-സമുദായ പഠനശിബിരത്തിന് പീരുമേട്ടിൽ തുടക്കമായി. കെ.സി.സി പ്രസിഡന്റ് ബാബു പറമ്പടത്തുമലയിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് പഠനശിബിരം ഉദ്ഘാടനം ചെയ്തു. വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, മലബാർ റീജിയൺ ചാപ്ലയിൻ ഫാ. ജോയി കട്ടിയാങ്കൽ, കെ.സി.സി ജനറൽ സെക്രട്ടറി ബേബി മുളവേലിപ്പുറത്ത്, ട്രഷറർ ജോൺ തെരുവത്ത്, മലബാർ റീജിയൺ പ്രസിഡന്റ് ജോസ് കണിയാർകുന്നേൽ എന്നിവർ പ്രസംഗിച്ചു. … Continue reading കോൺഗ്രസ് ക്നാനായ കത്തോലിക്കാ പഠനശിബിരത്തിനു തുടക്കമായി