ക്രൈസ്തവ ലോകം വലിയ നോമ്പിലേക്ക്

യേശു മരുഭൂമിയില്‍ ഏറ്റെടുത്ത ഉപവാസത്തിന്റെയും പ്രാര്‍ത്ഥനയുടെയും ദിനങ്ങളെ സ്മരിച്ചുകൊണ്ട് ക്രൈസ്തവ ലോകം വലിയ നോമ്പിലേക്ക്. സീറോ മലബാര്‍, സീറോ മലങ്കര വിശ്വാസികള്‍ വരുന്ന ഇന്ന് ( ഫെബ്രുവരി 12) നോമ്പിലേക്ക് പ്രവേശിച്ചു. മനുഷ്യന്റെ മണ്ണില്‍നിന്നുള്ള ഉത്ഭവവും, മണ്ണിലേക്കുള്ള മടക്കയാത്രയും ഓര്‍മ്മപ്പെടുത്തി നെറ്റിയില്‍ ചാരം പൂശല്‍ തിരുകര്‍മ്മവും ദിവ്യബലിയര്‍പ്പണവും രാവിലെ തന്നെ ദേവാലയങ്ങളില്‍ നടന്നു. ഇന്ന്‍ ഉപവാസ ദിനമാണ്. ലത്തീന്‍ ആരാധനവല്‍സരമനുസരിച്ച് വിഭൂതി ബുധനാഴ്ചയാണ് (ഫെബ്രുവരി 14) ഔദ്യോഗികമായി നോമ്പാരംഭിക്കുന്നത്. വിഭൂതി ബുധനാഴ്ച റോമിലെ അവെന്‍റൈന്‍ ഹില്ലില്‍ നടക്കുന്ന … Continue reading ക്രൈസ്തവ ലോകം വലിയ നോമ്പിലേക്ക്