ക്രൈസ്തവ സന്യാസത്തെ അവഹേളിച്ച് എം.വി ഗോവിന്ദൻ; പ്രതിഷേധവുമായി കത്തോലിക്ക കോൺഗ്രസ്

കൊച്ചി: ക്രൈസ്തവ സന്യാസത്തെ അവഹേളിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നടത്തിയ പ്രസ്താവന അനുചിതവും പ്രതിഷേധാർഹവുമാണെന്ന് കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സമിതി കുറ്റപ്പെടുത്തി. സന്യാസിനികളുടെയും വൈദികരുടെയും സേവനങ്ങളെ തൊഴിലാണെന്ന് അദ്ദേഹം വ്യാഖ്യാനിച്ചതു തെറ്റാണ്. അവർ നടത്തിയ വലിയ സേവനങ്ങളാണ് യൂറോപ്യൻ രാജ്യങ്ങളുടെ ഇന്നത്തെ വികസനങ്ങൾക്ക് ആധാരമെന്നത് യാഥാർഥ്യമാണെന്നു സംഘടന ചൂണ്ടിക്കാട്ടി. ലോകത്ത് എല്ലാ രാജ്യങ്ങളിലും ഇന്ത്യയിൽ കേരളത്തിലൊഴികെ എല്ലാ സംസ്ഥാനങ്ങളിലും ഇല്ലാതായ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രങ്ങളുടെ പ്രസക്തിയെക്കുറിച്ചാണ് അദ്ദേഹം ആശങ്കപ്പെടേണ്ടത്.ഇത്തരം രാജ്യങ്ങൾ സന്ദർശിച്ച് അപചയം വിലയിരുത്താൻ അദ്ദേഹം … Continue reading ക്രൈസ്തവ സന്യാസത്തെ അവഹേളിച്ച് എം.വി ഗോവിന്ദൻ; പ്രതിഷേധവുമായി കത്തോലിക്ക കോൺഗ്രസ്