ഉമ്മൻചാണ്ടി ക്രൈസ്തവ വിശ്വാസത്തില്‍ ജീവിച്ച നേതാവ്: മാർ ജോസഫ് പെരുന്തോട്ടം

പുതുപ്പള്ളി: പൊതുപ്രവർത്തനരംഗത്ത് ക്രൈസ്തവവിശ്വാസം ജീവിച്ച സമുന്നതനായ നേതാവാണ് ഉമ്മൻചാണ്ടിയെന്നും ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അനുകരണീയനായ ശ്രേഷ്ഠ ഗുരുവായിരുന്നു അദ്ദേഹമെന്നും ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം അനുസ്മരിച്ചു. ക്രിസ്തീയ മൂല്യങ്ങളിൽ അടിയുറച്ച നിസ്വാർത്ഥ പ്രവർത്തനങ്ങൾക്ക് പൊതുസമൂഹം നൽകിയ ആദരവാണ് അദ്ദേഹത്തിൻ്റെ ഭൗതികദേഹത്തെ അനുയാത്രചെയ്യുകയും മൃതസംസ്കാര ശുശ്രൂഷകളിൽ പങ്കെടുക്കുകയും ചെയ്ത ജനസഹസ്രങ്ങൾ വെളിവാക്കുന്നതെന്നും ഈ ചരിത്രപുരുഷൻ്റെ സ്മരണ ജനമനസ്സുകളിൽ എക്കാലവും നിലനിൽക്കുമെന്നും മാർ പെരുന്തോട്ടം കൂട്ടിച്ചേർത്തു. വിദേശത്തു നിന്നു മടങ്ങിയെത്തിയശേഷം പുതുപ്പള്ളി സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ … Continue reading ഉമ്മൻചാണ്ടി ക്രൈസ്തവ വിശ്വാസത്തില്‍ ജീവിച്ച നേതാവ്: മാർ ജോസഫ് പെരുന്തോട്ടം