കുട്ടി കർഷക സംഗമം

പാലാ സെൻ്റ്.തോമസ് HSS ൽ വ്യത്യസ്തമായ കർഷകദിനാചരണം. പുതുവർഷദിനം വ്യത്യസ്തമായ പരിപാടികളോടെ പാലാ സെൻ്റ്.തോമസ് HSS ൽ കർഷകദിനമായി ആചരിച്ചു. കൃഷിയിൽ താല്പര്യമുള്ള വിദ്യാർത്ഥികളുടെ സംഗമത്തിൽ പച്ചക്കറിത്തൈകൾ വിതരണം ചെയ്തു കൊണ്ടായിരുന്നു പരിപാടി ക്രമീകരിച്ചത്. കുട്ടികൾക്ക് തൻ്റെ അനുഭവജ്ഞാനത്തിൽ നിന്ന് കൃഷിപാഠം പറഞ്ഞു കൊടുത്ത് പ്ലാവ് കൃഷിയിൽ ലോക റിക്കാർഡിനുടമയായ ശ്രീ. വി. എ.തോമസ് ചക്കാമ്പുഴ ക്ലാസ്സെടുത്തു. അഞ്ചേമുക്കാൽ ഏക്കർ സ്ഥലത്തെ റബ്ബർ മുറിച്ചു മാറ്റി പ്ലാവിൻ തോട്ടമുണ്ടാക്കിയ തോമസ് മാഷിൻ്റെ അനുഭവജ്ഞാനം കുട്ടികൾക്ക് പുതിയ അനുഭവമായി. … Continue reading കുട്ടി കർഷക സംഗമം