മണിപ്പൂരിലെ കേന്ദ്ര നടപടിയിൽ അമർഷം; അവിശ്വാസ പ്രമേയത്തെ പിന്തുണക്കാൻ എൻഡ‍ിഎ സഖ്യകക്ഷി

ദില്ലി: പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണക്കാനൊരുങ്ങി എൻഡ‍ിഎ സഖ്യകക്ഷി. സഖ്യകക്ഷിയായ എംഎൻഎഫ് (മിസോ നാഷണല്‍ ഫ്രണ്ട്) ആണ് അവിശ്വാസ പ്രമേയത്തെ പിന്തുണക്കുന്നത്. മണിപ്പൂരിലെ കേന്ദ്രസർക്കാര്‍ നടപടിയിലുള്ള അതൃപ്തിയെ തുടര്‍ന്നാണ് നീക്കം. ലോക്സഭയില്‍ ഒരു എംപി മാത്രമാണ് എംഎൻഎഫിന് ഉള്ളത്. നിലവിൽ മിസോറാമിലെ ഭരണകക്ഷിയാണ് മിസോ നാഷണല്‍ ഫ്രണ്ട്. കഴിഞ്ഞ മാസം നടന്ന എൻഡിഎ യോഗവും എംഎൻഎഫ് ബഹിഷ്കരിച്ചിരുന്നു. മണിപ്പൂര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെയും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും ലോക്സഭയില്‍ ഇന്നലെ രാഹുല്‍ ഗാന്ധി എംപി ആഞ്ഞടിച്ചിരുന്നു. അവിശ്വാസ പ്രമേയ … Continue reading മണിപ്പൂരിലെ കേന്ദ്ര നടപടിയിൽ അമർഷം; അവിശ്വാസ പ്രമേയത്തെ പിന്തുണക്കാൻ എൻഡ‍ിഎ സഖ്യകക്ഷി