ഭ്രൂണഹത്യയെ തള്ളി അയോവ കോടതിയുടെ വിധി:

ഭ്രൂണഹത്യ അയോവ ഭരണഘടനയുടെ മൗലികാവകാശമല്ല എന്ന് പ്രഖ്യാപിച്ച സംസ്ഥാന കോടതിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് അമേരിക്കയിലെ അയോവ സംസ്ഥാനത്തെ കത്തോലിക്കാ സഭ. ഭ്രൂണാവസ്ഥയിലുള്ള കുഞ്ഞിന്റെ ഹൃദയമിടിപ്പ് കണ്ടെത്താനാകുന്ന ഘട്ടം മുതല്‍ ഗർഭസ്ഥജീവനെ സംരക്ഷിക്കുവാന്‍ അനുശാസിക്കുന്ന നിയമം ഉടൻ പ്രാബല്യത്തിൽ വരുത്തുമെന്ന സൂചന നല്‍കുന്നതാണ് ജൂൺ 28-ന് പുറപ്പെടുവിച്ച കോടതി വിധി. വിധിയെ അഭിനന്ദിച്ചുകൊണ്ട് അയോവയിലെ ബിഷപ്പുമാർ രംഗത്തെത്തി. തങ്ങളെ സംബന്ധിച്ചിടത്തോളം ഇത് പൊതുനന്മയുടെയും മാനുഷികതയുടെയും പ്രശ്നമാണെന്നും മനുഷ്യജീവൻ വിലപ്പെട്ടതാണെന്നും നിയമങ്ങളിൽ ജീവന്‍ സംരക്ഷിക്കപ്പെടണമെന്നും ബിഷപ്പുമാര്‍ പ്രസ്താവിച്ചു. 2023-ൽ … Continue reading ഭ്രൂണഹത്യയെ തള്ളി അയോവ കോടതിയുടെ വിധി: