ബൈഡനും മോദിയും മാര്‍പാപ്പയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും

ചരിത്രത്തിലാദ്യമായി ജി-7 ഉച്ചകോടിയിൽ പങ്കെടുക്കുന്ന ആദ്യത്തെ മാര്‍പാപ്പ എന്ന ഖ്യാതിയോടെ ഫ്രാന്‍സിസ് പാപ്പ ഇറ്റലിയിലേക്ക്. നിർമിത ബുദ്ധിയുടെ ധാർമികതയെ കുറിച്ചുള്ള സെഷനിലാണ് ജി7 നേതാക്കളുടെ ചർച്ചയിൽ ഫ്രാൻസിസ് മാർപാപ്പ പങ്കെടുക്കുന്നത്. ജി7 ചർച്ചയിൽ ഇതാദ്യമായാണ് ഒരു മാർപാപ്പ പങ്കെടുക്കുന്നത്. കൂടിക്കാഴ്ച്ചയ്ക്കിടെ ഫ്രാൻസിസ് മാർപാപ്പ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ 9 ലോക നേതാക്കളുമായി പ്രത്യേക കൂടിക്കാഴ്ച നടത്തും. രാവിലെ 11ന് വത്തിക്കാനിൽനിന്ന് ഹെലികോപ്റ്റർ മാർഗം ഉച്ചകോടി നടക്കുന്ന ഇറ്റലിയിലെ പുലിയയിൽ എത്തിച്ചേരുന്ന മാർപാപ്പയെ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ … Continue reading ബൈഡനും മോദിയും മാര്‍പാപ്പയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും