നോമ്പ് നാലാംശനി (വി.യോഹന്നാൻ: 7:45-53)
നന്മ അംഗീകരിക്കുന്നതിന് പകരം അപരനെ നിന്ദിക്കുന്ന ഫരിസേയമനസ്ഥിതി മാറ്റേണ്ടതാണ്.
അപരരിൽ നിന്ന് ഒരിക്കലും നന്മ അവർ പ്രതീക്ഷിക്കുന്നില്ല.
എന്തിലും ഏതിലും ന്യായീകരണങ്ങളും കുറ്റം കുറവുകളും കാണുന്ന മനോഭാവമാണ് അവർക്കുള്ളത്. നമുക്കെതിര് നിൽക്കുന്നവനെ നശിപ്പിക്കുക എന്ന പ്രവണത നന്നല്ല.
സ്വയം ആത്മപരിശോധന ചെയ്ത് അപരനെ അംഗീകരിക്കുന്ന തുറന്ന മനസ്ഥിതി കൈവരിക്കാൻ ശ്രമിക്കാം.നന്മ ശ്രദ്ധിക്കപ്പെടേണ്ടതാണ് വളർത്തപ്പെടേണ്ടതാണ്
നന്മ സ്വീകരിക്കുന്നവരാകാം. നന്മ പകരുന്നവരാകാം