സൗഹൃദത്തിന്റെ പാലം പണിയുന്ന രാജ്യമാണ് ബെൽജിയം: ഫ്രാൻസിസ് പാപ്പാ

ബെൽജിയം എന്ന യൂറോപ്പിന്റെ ഹൃദയമായ രാജ്യത്തിൻറെ പ്രത്യേകതകൾ എടുത്തു പറഞ്ഞുകൊണ്ടായിരുന്നു പാപ്പാ തന്റെ സന്ദേശം ആരംഭിച്ചത്. ബെൽജിയം സന്ദർശിക്കുന്നതിൽ തനിക്കുള്ള അതിയായ സന്തോഷവും പാപ്പാ പ്രകടിപ്പിച്ചു. വിസ്തൃതിയിൽ വളരെ ചെറിയ രാജ്യമെങ്കിലും അതിന്റെ ചരിത്രം ഏറെ സവിശേഷമാണെന്നു പാപ്പാ പറഞ്ഞു. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം തകർന്ന ജനതയെ ചേർത്തുപിടിക്കുന്നതിനും, സമാധാനത്തിനും, സഹകരണത്തിനും, സംഗമങ്ങൾക്കും വേദിയായ രാജ്യമാണ് ബെൽജിയം. ദേശീയവിരുദ്ധത പ്രകടമായിരുന്ന ഫ്രാൻസിന്റെയും, ജർമനിയുടെയും അതിർത്തി പങ്കിടുന്ന ചെറു രാജ്യമെന്ന നിലയിൽ, യൂറോപ്പിന്റെ സമന്വത നിലനിർത്തുന്ന രാജ്യം കൂടിയാണ് ബെൽജിയം. … Continue reading സൗഹൃദത്തിന്റെ പാലം പണിയുന്ന രാജ്യമാണ് ബെൽജിയം: ഫ്രാൻസിസ് പാപ്പാ