ഓട്ടോ ഡ്രൈവർമാർ കുട്ടിയെ കണ്ടു

13 കാരി കന്യാകുമാരിയിലെത്തിയെന്ന് സ്ഥിരീകരിച്ച് പൊലീസ് തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ 13കാരി തസ്മിത്ത് തംസം കന്യാകുമാരിയിലെത്തിയെന്ന് സ്ഥിരീകരിച്ച് പൊലീസ്. രാവിലെ കുട്ടിയെ ഓട്ടോഡ്രൈവർമാർ കണ്ടുവെന്ന് പൊലീസ് അറിയിച്ചു. കന്യാകുമാരിയിലെത്തിയ പൊലീസിന്റെ ആദ്യസംഘം നിർത്തിയിട്ട ട്രെയിനുകളിലടക്കം പരിശോധന നടത്തുകയാണ്. രണ്ട് സംഘമായി തിരിഞ്ഞാണ് കേരളം പൊലീസിന്റെ പരിശോധന. ബെംഗളൂരു – കന്യാകുമാരി ട്രെയിനിൽ പെൺകുട്ടി യാത്ര ചെയ്തതായി വിവരം ലഭിച്ചതോടെയാണ് അന്വേഷണം കന്യാകുമാരിയിലേക്ക് വ്യാപിപ്പിച്ചത്. യാത്രക്കരിയായ ബവിത എടുത്ത ഫോട്ടോയാണ് കേസിൽ വഴിത്തിരിവായത്. നെയ്യാറ്റിൻകരയില്‍ വെച്ചാണ് കുട്ടിയുടെ … Continue reading ഓട്ടോ ഡ്രൈവർമാർ കുട്ടിയെ കണ്ടു