അസര്‍ബൈജാന്‍ തുര്‍ക്കിയുടെ സഹായത്തോടെ അര്‍മേനിയന്‍ ക്രൈസ്തവരെ വംശഹത്യക്ക് ഇരയാക്കുന്നുവെന്ന് വെളിപ്പെടുത്തല്‍

ഇസ്താംബൂള്‍: അര്‍മേനിയയും അസര്‍ബൈജാനും തമ്മിലുള്ള സംഘര്‍ഷം നിലനില്‍ക്കുന്ന വിവാദ അതിര്‍ത്തി പ്രദേശമായ നാഗോര്‍ണോ-കാരാബാഖ് മേഖലയിലെ ക്രിസ്ത്യാനികളുടെ നിലനില്‍പ്പ്‌ കടുത്ത ഭീഷണിയിലാണെന്ന് വെളിപ്പെടുത്തല്‍. അസര്‍ബൈജാന്‍ തുര്‍ക്കിയുടെ സഹായത്തോടെയുള്ള കടുത്ത ഉപരോധത്തിലൂടെ നാഗോര്‍ണോ-കാരാബാഖ് മേഖലയെ ഇല്ലായ്മ ചെയ്യുകയാണെന്ന് അമേരിക്കന്‍ രാഷ്ട്രീയ പ്രവര്‍ത്തകനും അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മീഷന്റെ മുന്‍ അംബാസഡറുമായ സാം ബ്രൌണ്‍ബാക്ക് പറഞ്ഞു. ക്രിസ്ത്യന്‍ ഭൂരിപക്ഷ രാഷ്ട്രമായ അര്‍മേനിയയുടെ മേല്‍ ഇസ്ലാമിക രാഷ്ട്രമായ അസര്‍ബൈജാന്റെ കടന്നു കയറ്റവും, ഉപരോധവും അര്‍മേനിയന്‍ ക്രിസ്ത്യാനികള്‍ക്കെതിരായ വംശഹത്യയുടെ ഏറ്റവും ഒടുവിലത്തെ നടപടിയാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. … Continue reading അസര്‍ബൈജാന്‍ തുര്‍ക്കിയുടെ സഹായത്തോടെ അര്‍മേനിയന്‍ ക്രൈസ്തവരെ വംശഹത്യക്ക് ഇരയാക്കുന്നുവെന്ന് വെളിപ്പെടുത്തല്‍