അരിക്കൊമ്പൻ കേരളത്തിലേക്കെന്ന് വനംവകുപ്പ്!

കന്യാകുമാരി വന്യജീവി സങ്കേതത്തിൽ എത്തിയ അരിക്കൊമ്പന്റെ നടത്തം കേരളത്തിലേക്കെന്ന് തമിഴ്നാട് വനംവകുപ്പ്. വെളളിയാഴ്ച രാത്രിയോടെയാണ് അരിക്കൊമ്പൻ കന്യാകുമാരി വന്യജീവി സങ്കേതത്തിൽ എത്തിയത്. റേഡിയോ കോളർ സിഗ്നലുകൾ ലഭിക്കുന്നുണ്ട്. വെളളിയാഴ്ച രാത്രിയും ഇന്നലെ പകലും കിലോമീറ്ററുകളോളം അരിക്കൊമ്പൻ സഞ്ചരിച്ചു. കടുവയെ ഭയന്നാണ് അരിക്കൊമ്പൻ കേരളത്തിലെ വനം ലക്ഷ്യമാക്കി സഞ്ചരിക്കുന്നതെന്നാണ് വിലയിരുത്തൽ. ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുകhttps://youtube.com/@palavisionWebsite pala.vision