അരിക്കൊമ്പനെ തുറന്ന് വിട്ടില്ല; ആരോഗ്യസ്ഥിതി മോശം!

അരിക്കൊമ്പന്റെ ആരോഗ്യനില മോശമാണെന്ന് തമിഴ്നാട് വനംവകുപ്പിന്റെ വിലയിരുത്തൽ. കളക്കാട് മുണ്ടൻതുറൈ കടുവാ സങ്കേതത്തിലാണ് ആന ഇപ്പോഴുള്ളത്. 2 ദിവസത്തെ ചികിത്സയ്ക്കു ശേഷം തുറന്നു വിട്ടാൽ മതിയെന്നാണ് തീരുമാനം. ആവശ്യമെങ്കിൽ കോതയാർ ആനസംരക്ഷണ കേന്ദ്രത്തിൽ എത്തിച്ച് ചികിത്സ നൽകും. മുണ്ടൻതുറൈ കടുവാ സങ്കേതത്തിൽ അനിമൽ ആംബുലൻസിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് ആന. ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുകhttps://youtube.com/@palavisionWebsite pala.vision