ലഹരിയാസക്തരും വന്യമൃഗങ്ങളും നാടുകീഴടക്കുന്നു: ആന്റി നാര്‍ക്കോട്ടിക് മിഷന്‍

ലഹരിയാസക്തരും വന്യമൃഗങ്ങളും നാടുകീഴടക്കുന്ന കാഴ്ചയാണ് നാമിപ്പോള്‍ കാണുന്നതെന്നും ഇക്കൂട്ടരെല്ലാം നാടിന് ഗുരുതര ഭീഷണിയുയര്‍ത്തുകയാണെന്നും ആന്റി നാര്‍ക്കോട്ടിക് മിഷന്‍ ദേശീയ പ്രസിഡന്റ് പ്രസാദ് കുരുവിള. ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി പാലായില്‍ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രസാദ് കുരുവിള.മനുഷ്യന്റെ ജനന നിയന്ത്രണത്തിന് നിയമങ്ങള്‍ രൂപീകരിക്കുകയും, നവീകരിക്കുകയും ചെയ്യുന്ന ഭരണ-നിയമ സംവിധാനങ്ങള്‍ക്ക് വന്യമൃഗങ്ങളുടെ ക്രമാതീതമായ വര്‍ദ്ധനവിനെയും അവയുടെ പരാക്രമത്തെയും തടയാനാവുന്നില്ല.ലഹരിക്കെതിരെ ശബ്ദമുയര്‍ത്തുന്നുവെന്ന് തോന്നലുണ്ടാക്കുന്നവര്‍ക്ക് സര്‍ക്കാരായാലും സമുദായങ്ങളായാലും അവരുടെ പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ത്ഥതയില്ല. ലഹരിയാസക്തരുടെ ഈറ്റില്ലമാണ് കേരളമെന്ന് തെളിയിക്കുന്നതാണ് ടണ്‍കണക്കിന് … Continue reading ലഹരിയാസക്തരും വന്യമൃഗങ്ങളും നാടുകീഴടക്കുന്നു: ആന്റി നാര്‍ക്കോട്ടിക് മിഷന്‍