ലഹരി വിരുദ്ധ ദിനാചരണം

ലഹരി വിരുദ്ധ ദിനാചരണം മണിയംകുളം: മണിയംകുളം സെൻ്റ് ജോസഫ്സ് എൽ പി സ്കൂളിൽ ലഹരിവിരുദ്ധ ദിനാചരണം നടത്തി. പാലാ രൂപത ദീപിക കോ -ഓർഡിനേറ്റർ റവ. ഫാ. ജോർജ് നെല്ലിക്കുന്നു ചെരിവുപുരയിടം ലഹരിവിരുദ്ധ റാലി ഉല്ഘാടനം ചെയ്യുകയും സന്ദേശം നൽകുകയും ചെയ്തു. കുട്ടികൾക്കായി പോസ്റ്റർ നിർമാണം, റാലി തുടങ്ങിയവ സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് സി.മേരി സെബാസ്ററ്യൻ, പി ടി എ പ്രസിഡൻ്റ് ശ്രീ. ജൂബി പുല്ലാട്ട്, സ്കൂൾ ലോക്കൽ മാനേജർ സി. ദീപ എന്നിവർ സന്നിഹിതരായിരുന്നു.