അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം നടത്തി

മണിയംകുന്ന്:-മണിയംകുന്ന് സെൻറ് ജോസഫ് യുപി സ്കൂളിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു.പ്രത്യേകം വിളിച്ചുചേർത്ത അസംബ്ലിയിൽ കുട്ടികൾ എല്ലാവരും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. ലഹരിയുടെ ദൂഷ്യഫലങ്ങൾ ഉൾക്കൊള്ളുന്ന പ്ലക്കാർഡുകൾ കൈയ്യിലേന്തി കുട്ടികൾ ലഹരി വിരുദ്ധ റാലിയിൽ അണിചേർന്നു. സ്വഭവനങ്ങളിൽ കുടുംബാംഗങ്ങളോടൊപ്പം തിരി കത്തിച്ച് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി.ലഹരി എന്ന മഹാ വിപത്തിനെതിരെ രക്ഷിതാക്കളുടെ പൂർണ്ണ പിന്തുണ ഉറപ്പാക്കുന്നതിനും ലഹരിക്കെതിരെ ബോധവൽക്കരണം നൽകുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഈ പ്രവർത്തനം നടത്തിയത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ … Continue reading അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം നടത്തി