കർഷക വിഷയത്തിൽ നിന്ന് വ്യതിചലിപ്പിക്കാന്‍ ആരെല്ലാം തലകുത്തി ശ്രമിച്ചാലും ഞങ്ങൾ തയാറല്ല: മാർ ജോസഫ് പാംപ്ലാനി

കണ്ണൂർ: കർഷകരുടെ വിഷയം പറഞ്ഞതിൽ മത പക്ഷമില്ല, രാഷ്ട്രീയ പക്ഷമില്ല ഉള്ളത് കർഷക പക്ഷം മാത്രമെന്ന് തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. കണ്ണൂരിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ആർച്ച് ബിഷപ്പ്. കർഷക വിഷയത്തിൽനിന്ന് മാറ്റിയെടുക്കാൻ ആരെല്ലാം തലകുത്തി ശ്രമിച്ചാലും ഞങ്ങൾ തയാറല്ല. പറഞ്ഞ വാക്കുകളിൽ ഉറച്ചുനിൽക്കുന്നു. കർഷകരുടെ പക്ഷത്ത് ആരു നിൽക്കുന്നോ അവരുടെ കൂടെയായിരിക്കും മലയോര ജനതയും. ആരെങ്കിലും എന്തെങ്കിലും വിളിച്ചു പറഞ്ഞാൽ നയം മാറ്റുന്നവരാണ് കത്തോലിക്കാ മെത്രാന്മാരെന്നുള്ളത് തെറ്റിദ്ധാരണയാണെന്ന് ആർച്ച് ബിഷപ്പ് പറഞ്ഞു. ബി … Continue reading കർഷക വിഷയത്തിൽ നിന്ന് വ്യതിചലിപ്പിക്കാന്‍ ആരെല്ലാം തലകുത്തി ശ്രമിച്ചാലും ഞങ്ങൾ തയാറല്ല: മാർ ജോസഫ് പാംപ്ലാനി