അൽഫോൻസാമ്മയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിൻറെ വാർഷികാഘോഷവും സെമിനാറും നടത്തി

ഭരണങ്ങാനം: വി. അൽഫോൻസാ തീർത്ഥാടനകേന്ദ്രത്തിൽ ഒക്ടോബർ 12 ശനിയാഴ്ച അൽഫോൻസാമ്മയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിൻറെ 16-ാം വാർഷികം ആഘോഷിച്ചു. 2008 ഒക്ടോബർ 12-ന് പരിശുദ്ധ ബനഡിക്ട് പതിനാറാമാൻ മാർപ്പാപ്പയാണ് അൽഫോൻസാമ്മയുടെ നാമകരണ നടപടികൾ പൂർത്തീകരിച്ച് വിശുദ്ധയായി പ്രഖ്യാപിച്ചത്. ശനിയാഴ്ച ആയിരക്കണക്കിന് വിശ്വാസികളാണ് വിശുദ്ധ അൽഫോൻസാമ്മയുടെ കബറിടത്തിൽ പ്രാർത്ഥിക്കാനെത്തിയത്. വൈകുന്നേരം 5 മണിക്ക് കാഞ്ഞിരപ്പള്ളി രൂപതാ വികാരി ജനറാൾ മോൺ. ബോബി അലക്സ് മണ്ണംപ്ലാക്കലിൻറെ കാർമ്മികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാനയും , 6.15ന് മെഴുകുതിരി സംവഹിച്ച് ആയിരങ്ങൾ പങ്കെടുത്ത … Continue reading അൽഫോൻസാമ്മയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിൻറെ വാർഷികാഘോഷവും സെമിനാറും നടത്തി