മുകേഷിനെതിരെ പരാതി നല്‍കിയ നടിയുടെ ജാമ്യാപേക്ഷ തള്ളി

 കാസര്‍ഗോഡ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി. മുന്‍കൂര്‍ ജാമ്യാപേക്ഷ അപൂര്‍ണമെന്ന് വിലയിരുത്തിയാണ് നടപടി. കേസിന്റെ വിവരങ്ങള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. അപൂര്‍ണ്ണമായ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ കഴിയില്ലെന്ന് പ്രോസിക്യൂഷന്‍ നിലപാട് എടുത്തു. ഈ നിലപാട് കൂടി പരിഗണിച്ചാണ് കാസര്‍ഗോഡ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ നടപടി. നടന്‍മാര്‍ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച് പരാതി നല്‍കിയ നടിക്കെതിരെ ബന്ധു കൂടിയായ പെണ്‍കുട്ടി നല്‍കിയ പരാതി പ്രകാരമാണ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ … Continue reading മുകേഷിനെതിരെ പരാതി നല്‍കിയ നടിയുടെ ജാമ്യാപേക്ഷ തള്ളി