താനൂരിൽ സ്കൂൾ കുട്ടികളുമായി പോയ ഓട്ടോ മറിഞ്ഞു; 8 പേർക്ക് പരിക്ക്

മലപ്പുറം താനൂർ കുന്നുംപുറത്ത് സ്കൂൾ കുട്ടികളുമായി പോയ ഓട്ടോ അപകടത്തിൽപ്പെട്ടു. മോര്യ കുന്നുംപുറം റോഡിലാണ് അപകടമുണ്ടായത്. അപകടത്തിൽ 8 ഓളം പേർക്ക് പരിക്കുണ്ട്. കുട്ടികളുടെ പരിക്ക് സാരമുള്ളതല്ല. പരിയാപുരം സെൻട്രൽ എയുപി സ്കൂളിലെ വിദ്യാർഥികൾക്കാണ് പരിക്കേറ്റത്. സ്കൂൾ തുറന്ന ആദ്യ ദിനമായ ഇന്നലെ റാന്നിയിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടമുണ്ടായിരുന്നു. പാലാ വിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionSUBSCRIBE ചെയ്യുകവാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em👉 visit our website pala.vision