നാലാം നൂറ്റാണ്ടിലെ ക്രൈസ്തവ ദേവാലയം അര്‍മേനിയയില്‍ കണ്ടെത്തി

രണ്ടായിരം വര്‍ഷത്തെ ക്രിസ്തീയ പാരമ്പര്യമുള്ള അര്‍മേനിയയില്‍ പുരാവസ്തു ഗവേഷകർ ആദ്യകാല ക്രിസ്ത്യൻ പള്ളിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തി. ആധുനിക നഗരമായ അർതാസാത്തിനടുത്തുള്ള പുരാതന നഗരമായ അർതക്സതയിൽ നിന്നാണ് ആദ്യകാല ക്രിസ്ത്യൻ പള്ളിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. മൺസ്റ്റർ സർവകലാശാലയിൽ നിന്നുള്ള ഗവേഷകരാണ് പ്രസ്താവനയിലൂടെ ഇക്കാര്യം ലോകത്തെ അറിയിച്ചിരിക്കുന്നത്. കുരിശ് രൂപത്തിനെ അഷ്ടഭുജാകൃതിയില്‍ ക്രമീകരിച്ച ദേവാലയത്തിന്റെ ചിത്രങ്ങള്‍ ഗവേഷകര്‍ പുറത്തുവിട്ടിട്ടുണ്ട്. 2018 മുതൽ അർമേനിയൻ – ജർമ്മൻ ഗവേഷക സംഘം അറാറാത്ത് സമതലത്തിലെ മേഖലകളില്‍ പര്യവേക്ഷണം തുടരുന്നുണ്ട്. വാർത്തകൾ വാട്സ് ആപ്പിൽ … Continue reading നാലാം നൂറ്റാണ്ടിലെ ക്രൈസ്തവ ദേവാലയം അര്‍മേനിയയില്‍ കണ്ടെത്തി