തിരുവനന്തപുരത്ത് നിന്ന് കാണാതായ 3 പെൺകുട്ടികൾ തിരിച്ചെത്തി

തിരുവനന്തപുരത്ത് നിന്ന് കാണാതായ 3 പെൺകുട്ടികളും തിരികെയെത്തി. പട്ടം കേന്ദ്രീയ വിദ്യാലയത്തിൽ നിന്നും ആണ് കുട്ടികളെ കാണാതായത്. ഉച്ചയ്ക്ക് 12.30ന്റെ ക്ലാസിൽ പങ്കെടുക്കുന്നതിനായി സ്കൂൾ ബസിലെത്തിയ കുട്ടികൾ ക്ലാസിൽ കയറിയിരുന്നില്ല. തുടർന്ന് സ്കൂൾ അധികൃതർ വിവരം രക്ഷിതാക്കളെയും പൊലീസിനെയും അറിയിക്കുകയായിരുന്നു. പൊലീസ് അന്വേഷണം നടത്തുന്നതിനിടെ കുട്ടികൾ സ്കൂളിലേക്ക് തിരികെയെത്തുകയായിരുന്നു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ വെബ്സൈറ്റ്http://pala.vision