ജനതകൾ തമ്മിലുള്ള തർക്കങ്ങൾ അക്രമവും യുദ്ധവും കൊണ്ടല്ല തീർക്കേണ്ടത്: 184 രാജ്യങ്ങളിലെ പ്രതിനിധികളോട് ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: ജനതകൾ തമ്മിലുള്ള തർക്കങ്ങൾ അക്രമവും യുദ്ധവും കൊണ്ടല്ല തീർക്കേണ്ടതെന്നും സാധാരണ പൗരന്മാർ യുദ്ധത്തിന്റെ ഇരകളാകുന്നത് “യാദൃശ്ചിക നാശനഷ്ടമായി” കണക്കാക്കരുതെന്നും ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ജനുവരി 8ന് വത്തിക്കാനിലെ 184 രാജ്യങ്ങളില്‍ നിന്നുള്ള നയതന്ത്ര പ്രതിനിധികളുമായുള്ള കൂടിക്കാഴ്ച മധ്യേ നടത്തിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. എല്ലാ ഭൂഖണ്ഡങ്ങളിലെയും രാജ്യങ്ങളിലെയും സംഘർഷങ്ങൾ ഓരോന്നു ഓരോന്നായി ചൂണ്ടിക്കാട്ടിയ ഫ്രാൻസിസ് പാപ്പ, എല്ലാ ഭീകരപ്രവർത്തനങ്ങളെയും തീവ്രവാദങ്ങളെയും അപലപിക്കുന്നുവെന്നും ജനതകൾ തമ്മിലുള്ള തർക്കങ്ങൾ തീർക്കേണ്ട രീതി ഇതല്ലായെന്നും പറഞ്ഞു. ഇസ്രായേൽ … Continue reading ജനതകൾ തമ്മിലുള്ള തർക്കങ്ങൾ അക്രമവും യുദ്ധവും കൊണ്ടല്ല തീർക്കേണ്ടത്: 184 രാജ്യങ്ങളിലെ പ്രതിനിധികളോട് ഫ്രാന്‍സിസ് പാപ്പ