നോമ്പ് അഞ്ചാം ചൊവ്വ (വി.ലൂക്കാ:10:33-37)

നിസ്വാർത്ഥമായി ചിന്തിക്കാൻ തക്കവിധം ഒരുവൻ വളരുമ്പോൾ അവൻ അറിയാതെ തന്നെ നല്ല അയൽക്കാരനായി മാറുന്നു.സമർപ്പണ ബോധത്തോടെ
സ്വന്തം സമയവും ആരോഗ്യവും സമ്പത്തും അർഹിക്കുന്നവന് പങ്കിടുവാൻ തയ്യാറാകുമ്പോൾ നല്ല സമ്മരിയാക്കാരൻ നമ്മിലൂടെ ജീവിക്കുകയായി. എന്റെ സഹായം ആവശ്യമുള്ളവനിൽ ക്രിസ്തുമുഖം ദർശിച്ച് അവനെ കരുണയോടെ സ്നേഹിക്കാൻ സാധിക്കണം.
ക്രിസ്തുവിന്റെ കരുണ നിറഞ്ഞ മുഖം നമ്മിലൂടെ പ്രകാശിതമാകട്ടെ . എന്തു കിട്ടും എന്നതിലുപരി എന്ത് നൽകാനാകും എന്നതാകട്ടെ നമ്മുടെ ചിന്ത.














